ക​രു​വാ​ര​കു​ണ്ടി​ലെ സ​ർ​വ​ക​ക്ഷി യോ​ഗം പ്ര​ഹ​സ​ന​മെ​ന്ന് യു​ഡി​എ​ഫ്
Wednesday, July 28, 2021 12:29 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്കെ​ത്തി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഭ​ര​ണ​ക​ക്ഷി ക്ഷ​ണി​ച്ചു വ​രു​ത്തി അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്ത്. സ​ർ​വ​ക​ക്ഷി എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന യോ​ഗം വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ഡി​എ​ഫ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ഭ​ര​ണ​സ​മി​തി പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധം വി​ല​യി​രു​ത്തു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​മാ​യി മൂ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളാ​ണ് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന​ത്. യോ​ഗം കൂ​ടി ച​ർ​ച്ച ന​ട​ക്കു​ക​യ​ല്ലാ​തെ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ സ​മി​തി ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.
തി​ങ്ക​ളാ​ഴ്ച്ച ചേ​ർ​ന്ന അ​വ​സാ​ന യോ​ഗ​ത്തി​ൽ ത​ങ്ങ​ൾ മു​ന്നോ​ട്ടു വ​ച്ച ആ​ശ​യ​ങ്ങ​ളോ​ട് മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​നം ഭ​ര​ണസ​മി​തി സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ യോ​ഗ​ത്തി​ൽ നി​ന്നു ഇ​റ​ങ്ങി പോ​രേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി എ​ന്നും വി​ളി​ച്ചു വ​രു​ത്തി അ​പ​മാ​നി​ക്കു​ന്ന രീ​തി​യാ​ണ് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ സ​മി​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഭ​ര​ണ സ​മി​തി അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ.​നാ​സ​ർ, ടി.​ഇം​തി​യാ​സ് ബാ​ബു, എം.​കെ.​മു​ഹ​മ്മ​ദാ​ലി, എം.​പി.​വി​ജ​യ​കു​മാ​ർ, ഹം​സ​ക്കു​ട്ടി, അ​ബ്ദു​റ​ഹ്മാ​ൻ, കോ​ഴി​പ്പാ​ട​ൻ ബാ​പ്പു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​തേ​സ​മ​യം, ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്നു ഭ​ര​ണ​സ​മി​തി​യും പ്ര​തി​ക​രി​ച്ചു. പ​ര​സ്പ​ര​മു​ള്ള ആ​രോ​പ​ണ​മ​ല്ല ആ​വ​ശ്യം. ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. യോ​ഗം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​റ​ങ്ങി പോ​യ​ത്. അ​ത് ജ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഭ​ര​ണ​സ​മി​തി പ​റ​ഞ്ഞു.
ത​രി​ശ് ജി​എ​ൽ​പി സ്കൂ​ൾ ഡി​സി​സി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, അം​ഗ​ങ്ങ​ളാ​യ വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, വി.​സി​ദീ​ഖ്, സ​ക്കീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.