പ​ള്ളി​ക്ക​ലി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി
Monday, July 26, 2021 12:51 AM IST
പ​ള്ളി​ക്ക​ൽ: പ​ള്ളി​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. 59, 42 സെ​ന്‍റീ മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ര​ണ്ടു ചെ​ടി​ക​ളാ​ണ് റോ​ഡ​രി​കി​ലെ പു​ൽ​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ എ​ക്സൈ​സ് നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​ട്ടാ​കു​ന്ന​തോ​ടെ​യും ഒ​ഴി​വു ദി​ന​ങ്ങ​ളി​ലും വി​ല്ലേ​ജ് പ​രി​സ​രം ല​ഹ​രി സം​ഘ​ത്തി​ന്‍റെ താ​വ​ള​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ വ​ച്ച് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ നി​ന്നു നി​ല​ത്ത് വീ​ണ വി​ത്ത് മു​ള​ച്ച​താ​യി​രി​ക്കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ചെ​ടി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ചെ​ടി​ക​ൾ പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് എ​ക്സൈ​സ് വ​കു​പ്പി​നു കൈ​മാ​റി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​ലാ​മു​ദീ​ൻ പ​റ​ഞ്ഞു.