തൊ​ഴു​ത്തു ത​ക​ർ​ന്ന് അ​പ​ക​ടം; പ​ശു​ക്ക​ൾ​ക്കു പ​രി​ക്ക്
Monday, July 26, 2021 12:51 AM IST
പാ​ണ്ടി​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ പാ​ണ്ടി​ക്കാ​ട് പു​ക്കു​ത്തി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്നു​കാ​ലി ഫാം ​ത​ക​ർ​ന്നു വീ​ണു ക​ന്നു​കാ​ലി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. നാ​ലു പ​ശു​ക്ക​ൾ സ്ലാ​ബി​ന​ടി​യി​ൽ അ​ക​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​ക്കു​ത്ത് പു​ഴ റോ​ഡി​ലു​ള്ള തെ​ച്ചി​യോ​ട​ൻ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ വ​ള​ർ​ത്തി​യി​രു​ന്ന നാ​ലു പ​ശു​ക്ക​ളി​ൽ ഒ​ന്നി​നെ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ സ്ലാ​ബി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട പ​ശു​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​റ്റു ര​ണ്ടു പ​ശു​ക്ക​ൾ​ക്കും സാ​ര​മാ​യി പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. പാ​ണ്ടി​ക്കാ​ട് പോ​ലീ​സ്, മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ്, പോ​ലീ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.