പ്ര​തി​രോ​ധ കു​ത്തി​വയ്്പി​ലും രാ​ഷ്ട്രീ​യ​മെ​ന്ന് ആ​ക്ഷേ​പം
Monday, July 26, 2021 12:50 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​തി​ലും രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​ക്ഷേ​പം. ജി​ല്ലാ അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​ക്ക് കി​ട്ടു​ന്ന വി​ഹി​തം പൂ​ർ​ണമാ​യും വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കാ​തെ താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ളെ കു​ത്തി​ത്തി​രു​കി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന ന​ട​പ​ടി​ക്കാ​ണ് ചെ​യ​ർ​മാ​നും സി​പി​എ​മ്മും കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​രോ​പി​ച്ചു. വാ​ർ​ഡം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​ർ​ആ​ർ​ടി​യു​ടേ​യും മ​റ​വി​ൽ പാ​ർ​ട്ടി​ക്കാ​ർ​ക്കാ​യി വാക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന ത​രം​താ​ണ രാ​ഷ്ട്രീ​യ​മാ​ണ് ചെ​യ​ർ​മാ​നും സി​പി​എ​മ്മും ന​ട​ത്തു​ന്ന​തെ​ന്നും പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​രോ​പി​ച്ചു. ശ​നി​യാ​ഴ്ച്ച നി​ല​ന്പൂ​രി​ൽ ന​ട​ന്ന വാ​ക്സി​നേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​ർ​എം​ഒ അ​റി​യി​ച്ചി​ട്ടും ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ചി​ല്ല.
അ​തി​നാ​ലാ​ണ് നി​ല​ന്പൂ​രി​ലും മു​ക്ക​ട്ട​യി​ലും ന​ട​ന്ന വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ വ​ലി​യ ജ​ന​ത്തി​ര​ക്കി​ന് കാ​ര​ണ​മാ​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ എ​ത്തി​യ​വ​ർ കോ​വി​ഡ് വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണെ​ന്നും പാ​ലോ​ളി മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ അ​ഡ്വ.​ഷെ​റി ജോ​ർ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ർ​ഖ​ൻ മാ​നു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.