കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ചു; പാ​താ​ർ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ
Monday, July 26, 2021 12:50 AM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​താ​ർ, അ​തി​രു​വീ​ട്ടി, മ​ലാം​കു​ണ്ട്, വാ​ളം​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് മ​ഴ​ക്കാ​ല​ത്തെ ഭീ​തി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​ത്. 2018, 19 കാ​ല​യ​ള​വി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളാ​ണ് കു​ടി​യേ​റ്റ ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്.

2019ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ഗ​ർ​ഭം ക​ല​ക്കി മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു ഇ​ഴു​വാ​ത്തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി പാ​താ​ർ അ​ട​ങ്ങാ​ടി​യും നി​ര​വ​ധി വീ​ടു​ക​ളും നാ​മാ​വ​ശേ​ഷ​മാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലെ​ടു​ത്ത​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. പാ​താ​ർ അ​ങ്ങാ​ടി​യും പാ​ല​വും പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന അ​തി​രു​വീ​ട്ടി പാ​ലം ഇ​പ്പോ​ഴും സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. 25 വ​ർ​ഷം മു​ന്പ് പാ​താ​റി​നു മു​ക​ളി​ലാ​യി വാ​ളം​കൊ​ല്ലി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​ഞ്ചു ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. അ​തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഈ ​ദു​ര​ന്ത​സ്മ​ര​ണ​ക​ളാ​ണ് പാ​താ​ർ നി​വാ​സി​ക​ളെ ഓ​രോ വ​ർ​ഷ​കാ​ല​ത്തും ആ​ശ​ങ്കാ​കു​ല​രാ​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് മി​ക്ക കു​ടും​ബ​ങ്ങ​ളും സ​ർ​വ​തും ഉ​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലോ, ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കോ താ​മ​സം മാ​റ്റും. മ​ഴ​ക്കാ​ലം മാ​റു​ന്ന​തോ​ടെ വീ​ണ്ടും സ്വ​പ്ന​ഭൂ​മി​യി​ലേ​ക്കു ചേ​ക്കേ​റും. കാ​ല​ങ്ങ​ളാ​യി ഈ ​ദു​ര​വ​സ്ഥ​യി​ലാ​ണ് പാ​താ​ർ മേ​ഖ​ല​യി​ലെ നൂ​റു​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ. വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​നം​കൊ​ണ്ടു നേ​ടി​യ​തെ​ല്ലാം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും മേ​ഖ​ല​യി​ൽ ഭൂ​മി വാ​ങ്ങാ​ൻ ആ​ളു​ക​ളി​ല്ലാ​ത്ത​തും ഈ ​കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ നി​ന്നു മാ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. സ​ർ​വ​തും സ​ഹി​ച്ച് അ​തി​ജീ​വ​ന​ത്തി​നു വേ​ണ്ടി പോ​രാ​ടു​ക​യാ​ണി​വ​ർ. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ ഭൂ​മി നി​ര​ങ്ങി നീ​ങ്ങു​ന്ന പ്ര​തി​ഭാ​സ​വും ഉ​രു​ൾ​പൊ​ട്ട​ലും ഇ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നു ജി​യോ​ള​ജി വ​കു​പ്പ​ട​ക്കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് യാ​തൊ​രു ന​ട​പ​ടി​ക​ളും നാ​ളി​തു​വ​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.