സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി
Sunday, July 25, 2021 1:34 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ത​കർ​ന്നു വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത​ല ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ് സ​മീ​പ​ത്തെ പൂ​വ്വ​ത്തി​തൊ​ടി​ക സാ​ഹി​റി​ന്‍റെ വീ​ടാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ടോ​യ്ല​റ്റ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ​ത്. മ​തി​ലി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ട​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്കം ബാ​ധി​ച്ച ചു​റ്റു​മ​തി​ൽ പു​ന​ർ നി​ർ​മി​ച്ച് സ​മീ​പ വീ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ സ​മീ​പ​വാ​സി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെന്ന് കു​ടും​ബ​ങ്ങ​ൾ പ​റ​ഞ്ഞു.