ജ​ന​റ​ൽ ആ​ശു​പ​ത്രി മ​ഞ്ചേ​രി​യി​ൽ നി​ല​നി​ർ​ത്ത​ണം: എ​ച്ച്ഡി​എ​സ് യോ​ഗം ചേ​ർ​ന്നു
Sunday, July 25, 2021 1:34 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​വും മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി മ​ഞ്ചേ​രി​യി​ൽ​ത്ത​ന്നെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി
(എച്ച്ഡിഎസ്) യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.റാ​ന്പ്, കാ​ഷ്വാ​ലി​റ്റി ന​വീ​ക​ര​ണം, മോ​ർ​ച്ച​റി കോം​പ്ല​ക്സ്, എ ​ബ്ലോ​ക്കി​ലെ ഫ​യ​ർ ആ​ന്‍റ് സേ​ഫ്റ്റി സി​സ്റ്റം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ഓ​ഗ​സ്റ്റ് 31നു ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് വ്യാ​പ​നം പ്ര​വൃ​ത്തി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റ് പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രൊ​ഫ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന ക​മ്മ​റ്റി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു പ​രി​ശോ​ധി​ക്കാ​നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗം മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ചേ​രാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​സ്.​പ്രേം​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ എ​ച്ച്ഡി​എ​സ് ഫ​ണ്ടി​ലു​ള്ള കു​റ​വ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി.
ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വി.​എം.​ഷൗ​ക്ക​ത്ത്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​റി​യ​ക് ജോ​ബ്, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ഷീ​ന ലാ​ൽ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, സ്ഥി​രം ക്ഷ​ണി​താ​ക്ക​ളാ​യ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.