ചി​കി​ത്സാ​സ​ഹാ​യ നി​ധി: പാ​യ​സച​ല​ഞ്ചി​ലൂ​ടെ സ്വ​രൂ​പി​ച്ച​ത് എ​ണ്‍​പ​തി​നാ​യി​രം രൂ​പ
Sunday, July 25, 2021 1:33 AM IST
ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക​രോ​ഗി​യാ​യ യു​വ​തി​യു​ടെ​യും മാ​ര​ക​രോ​ഗം ബാ​ധി​ച്ച യു​വാ​വി​ന്‍റെ​യും ചി​കി​ൽ​സാ നി​ധി​യി​ലേ​ക്ക് പാ​യ​സ ച​ല​ഞ്ചി​ലൂ​ടെ ക്ഷേ​ത്ര ക​മ്മി​റ്റി സ്വ​രൂ​പി​ച്ച​ത് എ​ൻ​പ​തി​നാ​യി​രം രൂ​പ. ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി മ​ഹാ​ശി​വ​ക്ഷേ​ത്ര ക​മ്മി​റ്റി​യാ​ണ് വൃ​ക്ക​രോ​ഗി​യാ​യ ത​റ​ക്കോ​ട്ടി​ൽ പ്ര​തി​ഭ​ക്കും വി​രി​പ്പാ​ക്കി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​യി 410 ലി​റ്റ​ർ പാ​യ​സം വി​ൽ​പ്പ​ന ന​ട​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ സ​മാ​ഹ​രി​ച്ച​ത്.
വൃ​ക്ക​രോ​ഗം ബാ​ധി​ച്ച പ്ര​തി​ഭ​യു​ടെ​യും കു​ട​ൽ രോ​ഗം ബാ​ധി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ചി​കി​ൽ​സ​യ്ക്ക് ഒ​ന്ന​രകോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഇ​തി​ലേ​ക്ക് കൈത്താങ്ങാ​വു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​ത്തി മ​ഹാ​ശി​വ​ക്ഷേ​ത്രം ക​മ്മി​റ്റി പാ​യ​സ ച​ല​ഞ്ച് ന​ട​ത്തു​ക​യും എ​ൻ​പ​തി​നാ​യി​രം രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​തു​ക​യാ​ണ് ക്ഷേ​ത്രം ക​മ്മി​റ്റി ചി​കി​ൽ​സാ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്.
ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ തേ​ക്കി​ൻ​കാ​ട്ടി​ൽ അ​യ്യ​പ്പ​ൻ, പ​റ​പ്പ തൊ​ടി ജ​യ​ൻ, മ​ട​വ​ത്ത് സു​നി​ൽ, തേ​ക്കി​ൻ​കാ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ, പ്ര​ണ​വ് എ​ന്നി​വ​രി​ൽ നി​ന്ന് ചി​കി​ൽ​സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ന്‍റി മാ​ത്യു ക​ട്ടികാ​നാ​യി​ൽ, അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.