കാ​ട്ടു​പ​ന്നി ശ​ല്യം: ഹൈ​ക്കോ​ട​തി വി​ധി ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷയേ​കു​ന്നു
Sunday, July 25, 2021 1:33 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ർ​ഷ​ക​ന്‍റെ കൃ​ഷി​ഭൂ​മി​യി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള അ​നു​വാ​ദം ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച് മ​ല​യോ​ര​ക​ർ​ഷ​ക​ർ. ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ പെ​ടു​ത്തി കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​യാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
കാ​ട്ടു​പ​ന്നി സം​ര​ക്ഷി​ത മൃ​ഗ​മെ​ന്ന പേ​രി​ൽ ഇ​വ​യെ കൊ​ല്ലാ​ൻ കേ​ന്ദ്രാ​നു​മ​തി വേ​ണ​മെ​ന്ന കാ​ര​ണം ഉ​യ​ർ​ത്തി​ക്കാ​ട്ടി ഇ​ത്ര​യും കാ​ലം ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു. വ​നം​വ​കു​പ്പ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രു​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ തു​ട​ർ​ന്ന് കൃ​ഷി​യി​ടം ഉ​പേ​ക്ഷി​ച്ച് മ​റ്റ് തൊ​ഴി​ൽ തേ​ടി പോ​യ നി​ര​വ​ധി ക​ർ​ഷ​ക​ർ ഇ​ന്ന് മ​ല​യോ​ര​ത്തു​ണ്ട്.
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കേ​റ്റ് ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യ നി​ര​വ​ധി ആ​ളു​ക​ൾ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ണാം. ഹൈ​ക്കോ​ട​തി വി​ധി ക​ർ​ഷ​ക ജ​ന​ത​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ​ന്ന് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം കാ​ട്ടു​പ​ന്നി ശ​ല്യം ഉ​യ​ർ​ത്തി കാ​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ഷ​ക നേ​താ​വ് മാ​ത്യു സെ​ബാ​സ്റ്റ്യ​ന് ക​ർ​ഷ​ക​ജ​ന​ത​യു​ടെ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.