നി​ല​ന്പൂ​രി​ൽ ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ സേ​ന​യെ​ത്തി
Sunday, July 25, 2021 1:33 AM IST
നി​ല​ന്പൂ​ർ: കാ​ല​വ​ർ​ഷ​ത്തേ തു​ട​ർ​ന്നു​ണ്ടാ​യേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ളെ കൃ​ത്യ​മാ​യി നേ​രി​ടാ​ൻ ത​യാ​റാ​യി നി​ല​ന്പൂ​രി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്) യെ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സേ​ന​യു​ടെ 20 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ആ​ദ്യ​സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. ഒ​രു എ​സ്ഐ​യും 19 പേ​രു​മാ​ണ് ശ​നി​യാ​ഴ്ച എ​ത്തി​യ​ത്. ഒ​രു എ​സ്ഐ​യും നാ​ലം​ഗ​ങ്ങ​ളും അ​ടു​ത്ത ദി​വ​സം ത​ന്നെ നി​ല​ന്പൂ​രി​ലെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ലെ പ​ള്ളി​യി​ലാ​ണ് ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ പി.​ര​ഘു​നാ​ഥ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​വി​ജ​യ​കു​മാ​ർ, ക്ല​ർ​ക്ക് എ​സ്.​ജേ​ക്ക​ബ്ബ് എ​ന്നി​വ​രെ​ത്തി സം​ഘാം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.
ത​മി​ഴ്നാ​ട്ടി​ലെ ആ​ര​ക്കോ​ണ​ത്തു​ള്ള നാ​ലാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളാ​ണ് നി​ല​ന്പൂ​രെ​ത്തി​യ​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി പൊ​ന്നാ​നി​യി​ലാ​യി​രു​ന്നു ക്യാ​ന്പ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ തു​ട​ങ്ങി​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടാ​യി​രി​ക്കും സം​ഘം തി​രി​ച്ചു പോ​കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തും.
ബോ​ട്ട​ട​ക്ക​മു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്ക​മാ​ണ് സം​ഘം എ​ത്തി​യി​ട്ടു​ള്ള​ത്. എ​സ്ഐ​മാ​രാ​യ പി.​കെ.​ശ​ർ​മ, സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക.
അ​ടു​ത്ത ദി​വ​സം ത​ന്നെ മേ​ഖ​ല​യി​ലെ ഭീ​ഷ​ണി​യു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സം​ഘ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​വ​ർ സ​ന്ദ​ർ​ശി​ക്കും. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​വി​ജ​യ​കു​മാ​റാ​ണ് എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക.