കു​ത്തി​വയ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ളി​ന്‍റെ തു​റ​ന്ന ലം​ഘ​നം
Sunday, July 25, 2021 1:33 AM IST
നി​ല​ന്പൂ​ർ: ഒ​രു മാ​സ​മാ​കാ​റാ​യി നി​ല​ന്പൂ​രി​ൽ കോ​വി​ഡ് ഡി ​കാ​റ്റ​ഗ​റി​യാ​യി തു​ട​രു​ന്പോ​ഴും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​പ്പോ​ഴും കാ​ണു​ന്ന​ത്. ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ക്യാ​ന്പു​ക​ളി​ലാ​ണ് അ​വ​സാ​നം ജ​നം തി​ക്കി​ത്തി​ര​ക്കി​യ​ത്. നി​ല​ന്പൂ​ർ ഗ​വ.​മോ​ഡ​ൽ യു​പി സ്കൂ​ൾ, മു​ക്ക​ട്ട ജി​എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച ക്യാ​ന്പ് ന​ട​ന്ന​ത്. ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ള്ള വാ​ക്സി​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്ക് പ്ര​ത്യേ​ക​മാ​യി ആ​യി​രം ഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. ഓ​രോ ഡി​വി​ഷ​നി​ലും 25 പേ​ർ​ക്ക് വീ​തം ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും വാ​ക്സി​ൻ വി​ത​ര​ണം ഉ​ണ്ടെ​ന്ന​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ക്യാ​ന്പ് സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ​ത്. പ​തി​ന​ഞ്ച് ഡി​വി​ഷ​നു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​ൻ എ​ത്തി​യ നി​ല​ന്പൂ​ർ ഗ​വ.​മോ​ഡ​ൽ യു​പി സ്കൂ​ൾ ക്യാ​ന്പി​ലാ​ണ് കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

രാ​വി​ലെ ഒ​ന്പ​തി​ന് വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ഏ​ഴ്മ​ണി​യോ​ടെ ത​ന്നെ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

ഓ​രോ ഡി​വി​ഷ​നു​ക​ളി​ലും ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ത്ത് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല ഡി​വി​ഷ​നു​ക​ളി​ൽ നി​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യും ആ​ളു​ക​ൾ എ​ത്തി​യ​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​ത്.

ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച് വേ​ണം ആ​ളു​ക​ൾ നി​ൽ​ക്കാ​നെ​ന്ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് തി​ക്കി​ത്തി​ര​ക്കി​യാ​ണ് നി​ല​ന്പൂ​ർ ജി​യു​പി സ്കൂ​ളി​ലെ​യും മു​ക്ക​ട്ട സ്കൂ​ളി​ലും ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി​യ​ത്. സ്കൂ​ൾ പ​രി​സ​ര​ത്തും നി​ര​വ​ധി പേ​ർ ത​ടി​ച്ച് കൂ​ടി​യി​രു​ന്നു. പോ​ലീ​സ് എ​ത്തി സു​ര​ക്ഷ ഒ​രു​ക്കി​യെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​നാ​യി​ല്ല. വാ​ക്സി​ൻ എ​ത്താ​ൻ വൈ​കി​യ​തും തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.