ല​യ​ണ്‍​സ് ക്ല​ബ് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കി
Saturday, July 24, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ 52-ാം വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ രാം​ദാ​സ് ആ​ശു​പ​ത്രി​ക്ക് നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ കൈ​മാ​റി. ഈ ​വ​ർ​ഷം മൂ​ന്നു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ കൂ​ടി ന​ൽ​കു​മെ​ന്നും ഒ​ക്ടോ​ബ​റി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ​ഘാ​ട​നം ന​ട​ത്തു​മെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ സു​ഷ​മ ന​ന്ദ​കു​മാ​ർ, പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ ഒ.​കെ.റോ​യ്, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​സ് ജോ​ർ​ജ്, പ്ര​കാ​ശ് മേ​നോ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ ശ​ക്തി​ധ​ര​ൻ, സെ​ക്ര​ട്ട​റി ര​മേ​ശ് എം. ​ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ ടി.​വി ജെ​യിം​സ്, കെ.​എം.ലൂ​ക്കോ​സ്,പേ​ഴ്സി ജേ​ക്ക​ബ്, സി​ബി, സു​നി​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി അ​നി​ൽ ജോ​ ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ടോ​ണി വ​ള്ളി​ക്കാ​പ്പ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
രാം​ദാ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ എ​സ്.​കെ.ഉ​ണ്ണി, ഡോ. ​രാം​ദാ​സ്,ഹ​രി​ദാ​സ് എ​ന്നി​വ​ർ ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി.
സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ 15 പേ​ർ​ക്ക് ഒ​രു മാ​സം ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി.