ആ​ലി​പ്പ​റ​ന്പി​ലെ മോ​ഷ​ണം: പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Saturday, July 24, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പി​ലെ വീ​ട്ടി​ൽ നി​ന്നു 19 പ​വ​നും 18,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ കൊ​ട്ടാ​ര​ക്ക​ര ഏ​ഴു​കോ​ണ്‍ സ്വ​ദേ​ശി അ​ഭി​രാ​ജ്(29), കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി മ​ണി(36) എ​ന്നി​വ​രെ മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. വീ​ടി​ന​ക​ത്തു ക​യ​റി​യ രീ​തി​യും മ​റ്റും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. ആ​റു​പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും 91,000 രൂ​പ​യും വാ​ഹ​ന​ത്തി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കു​റ​ച്ച് സ്വ​ർ​ണം വി​ൽ​ക്കു​ക​യും പ​ണ​യം വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നു സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ അ​റി​യി​ച്ചു. മോ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ പ​ട്ടാ​ന്പി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
ബൈ​ക്കി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങു​ക​യും ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടു​ക​ളി​ലെ​ത്തി വാ​തി​ലി​ൽ മു​ട്ടു​ക​യും കാ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ക​യും ചെ​യ്യും. ര​ണ്ടു​മൂ​ന്നു​ത​വ​ണ ഇ​ങ്ങ​നെ ചെ​യ്തി​ട്ടും വാ​തി​ൽ തു​റ​ന്നി​ല്ലെ​ങ്കി​ൽ ആ​ളി​ല്ലെ​ന്നു​റ​പ്പി​ച്ച് വാ​തി​ലി​ന്‍റെ പൂ​ട്ടും മ​റ്റും ത​ക​ർ​ത്താ​ണ് ഇ​വ​ർ അ​ക​ത്തു ക​ട​ക്കാ​റ്. വി​ളി​ക്കു​ന്പോ​ൾ ആ​ളു​ണ്ടെ​ന്നു ക​ണ്ടാ​ൽ ഏ​തെ​ങ്കി​ലു​മൊ​രു വ്യ​ക്തി​യു​ടെ പേ​രു ചോ​ദി​ക്കും. അ​യാ​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണെ​ന്നു പ​റ​യു​ക​യും സ്ഥ​ല​ത്തു നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്ഐ സി.​കെ. നൗ​ഷാ​ദ്, എ​എ​സ്ഐ സു​കു​മാ​ര​ൻ, സീ​നി​യ​ർ സി​പി​ഒ ഫൈ​സ​ൽ, സി​പി​ഒ മാ​രാ​യ സ​ജീ​ർ, മി​ഥു​ൻ, ദി​നേ​ശ്, പ്ര​ഭു​ൽ, നി​കേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.