മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ ക​ന​ക്കു​ന്നു: ചാ​ലി​യാ​ർ നി​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശം
Saturday, July 24, 2021 12:57 AM IST
നി​ല​ന്പൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​രോ​ട് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മ​ഴ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ് ചാ​ലി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​രാ​ൻ തു​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ പോ​ത്തു​ക​ല്ല് പ​ന​ങ്ക​യം പാ​ല​ത്തി​ന​ടി​യി​ൽ 12 അ​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ത​ന്നെ അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വ​യ​നാ​ട്, നാ​ടു​കാ​ണി, ഉൗ​ട്ടി മ​ല​നി​ര​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ലി​യാ​റി​നു പു​റ​മേ മ​റ്റു പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു റ​വ​ന്യു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പോ​ത്തു​ക​ല്ലി​ലെ മു​ണ്ടേ​രി മു​ത​ൽ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പു​ഴ​യി​ൽ വെ​ള്ളം ക​ല​ങ്ങി വ​രി​ക​യോ നി​ര​പ്പ് ഉ​യ​രു​ക​യോ ചെ​യ്യു​ന്പോ​ൾ ത​ന്നെ സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റാ​നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​ധാ​ന നി​ർ​ദേ​ശം. അ​ത​ത് താ​ലൂ​ക്കു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ​റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​നം ഓ​ഫീ​സ്, ട്രോ​മ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, മ​റ്റു സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ ശേ​ഖ​രി​ച്ചു​വ​യ്ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 04931 221471, ഏ​റ​നാ​ട് താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂം: 04832766121.
​ഇ​തി​നി​ടെ ആ​ഢ്യ​ൻ​പാ​റ​ക്ക​ടു​ത്ത് മു​ട്ടി​യേ​ൽ ആ​ന​ക്കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സൂ​ച​ന. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​യേ​ൽ ആ​ന​ക്കു​ള​ത്താ​ണ് വെ​ള്ളി​യാ​ഴ്ച്ച 2.45 ഓ​ടെ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ള്ള​തു പോ​ലെ ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. അ​ത്തി​ക്ക​ൽ പാ​ലി​ശേ​രി ഹ​ബീ​ബ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു കൂ​ടി​യാ​ണ് മ​ല​വെ​ള്ള​പാ​ച്ചി​ൽ എ​ത്തി​യ​ത്. ആ​റോ​ളം കു​ടും​ബ​ങ്ങ​ൾ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നു ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 18 വി​ല്ലേ​ജു​ക​ളി​ലാ​യി 48 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.
കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ
ജ​ല​വി​താ​നം ഉ​യ​ർ​ന്നു
നി​ല​ന്പൂ​ർ: പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഞ്ഞി​ര​പ്പു​ഴ​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് ജ​ല​വി​താ​നം ഉ​യ​രു​ന്നു. മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ ജ​ല​വി​താ​നം ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.
വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യി​ട്ടു​ണ്ടോ​യെ​ന്നും സ​മീ​പ​വാ​സി​ക​ൾ സം​ശ​യി​ക്കു​ന്നു​ണ്ട്. 2018-ലും 2019-​ലും കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മ​തി​ൽ​മൂ​ല കോ​ള​നി​യി​ൽ 52 വീ​ടു​ക​ൾ ത​ക​രു​ക​യും അ​ക​ന്പാ​ടം-​എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ൽ​മൂ​ല ഭാ​ഗം പ്ര​ള​യം എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ട​ര മ​ണി​യോ​ടെ റോ​ഡി​ലേ​ക്കു വെ​ള്ള​മെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്. ന​ന്പൂ​രി​പ്പൊ​ട്ടി കാ​ലി​ക്ക​ട​വി​ലെ ഒ​ന്പ​തു കു​ടും​ബ​ങ്ങ​ളും ഭീ​തി​യി​ലാ​ണ്. മ​ഴ തു​ട​ർ​ന്നാ​ൽ റോ​ഡി​ലേ​ക്കു വെ​ള്ളം ക​യ​റു​ക​യും പെ​രു​ന്പ​ത്തൂ​ർ, മു​ട്ടി​യേ​ൽ നി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യും. പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലെ വെ​ള്ള​രി​മ​ല​യി​ൽ നി​ന്നു​മാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യും കു​റു​വ​ൻ പു​ഴ​യും ഉ​ത്ഭ​വി​ക്കു​ന്ന​ത്. കു​റു​വ​ൻ​പു​ഴ​യി​ലും ജ​ല​വി​താ​നം ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം. കാ​ഞ്ഞി​ര​പ്പു​ഴ​യി​ലും ക​റു​വ​ൻ​പു​ഴ​യി​ലും ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തോ​ടെ ചാ​ലി​യാ​റും ക​ര​ക​വി​ഞ്ഞു ഒ​ഴു​കു​ക​യാ​ണ്.