വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി ഇ​ന്നു നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Saturday, July 24, 2021 12:57 AM IST
മ​ല​പ്പു​റം: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യ കൊ​ണ്ടോ​ട്ടി വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ​ന്നു ഉ​ച്ച​ക്ക് 12ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ നാ​ടി​നു സ​മ​ർ​പ്പി​ക്കും.
ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്തു കോ​ടി രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പി​എ​സ് റീ ​ബി​ൽ​ഡ് കേ​ര​ള​യാ​ണ് വാ​ഴ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ഴ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.

ആ​ർ​മി പൊ​തു​പ്ര​വേ​ശ​ന
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ മ​ണ്‍​സൂ​ണ്‍ കാ​ലാ​വ​സ്ഥ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ 25 ന് ​ന​ട​ത്താ​നി​രു​ന്ന ആ​ർ​മി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സ് അ​റി​യി​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.