എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് തു​ട​ങ്ങി
Friday, July 23, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് കാ​ല​ത്ത് ചി​കി​ത്സാ ചെ​ല​വു താ​ങ്ങാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് തു​ട​ങ്ങി. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ആ​രോ​ഗ്യ​വാ​രം പ​ദ്ധ​തി ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ നീ​ണ്ടു നി​ൽ​ക്കും. ശ​സ്ത്ര​ക്രി​യ​ക​ളും കി​ട​ത്തി ചി​കി​ത്സ​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കും.
പ​ത്തു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 8943532300, 9072203300 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഇ​എ​ൻ​ടി, ത്വ​ക്ക് രോ​ഗം, ശി​ശു​രോ​ഗം, ശ്വാ​സ​കോ​ശ രോ​ഗം, സൈ​ക്യാ​ട്രി, അ​സ്ഥി രോ​ഗം, പ്ര​സ​വ, സ്ത്രീ ​രോ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക്യാ​ന്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.