മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, July 23, 2021 12:54 AM IST
താ​ഴേ​ക്കോ​ട്: ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. 186 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെ. ​ആ​യി​ഷ ഫി​ദ ഒ​ന്നാം സ്ഥാ​ന​വും ഹ​ൻ​ഷ ഹ​ന്ന ര​ണ്ടാം സ്ഥാ​ന​വും പി.​പി. മു​ഹ​മ്മ​ദ് ഷ​ഹാ​ൻ, ശി​ഖ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് സ​ലീം സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​സാ​ദ്, ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഫ്രാ​ൻ​സി​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​പി​ൻ, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ ടി.​കെ. സി​ദീ​ഖ്, അ​ധ്യാ​പി​ക സു​നീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.