നാ​ടു​കാ​ണി ചു​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ
Friday, June 25, 2021 12:25 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് നാ​ടു​കാ​ണി ചു​ര​ത്തി​ൽ റോ​ഡ​രി​കി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ലാ​യി റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് സ​മീ​പ​മാ​ണ് ലോ​ഡ് ക​ണ​ക്കി​ന് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. രാ​സ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ഖ​ര രൂ​പ​ത്തി​ലാ​ക്കി പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും നി​റ​ച്ചാ​ണ് ത​ള്ളി​യി​ട്ടു​ള്ള​ത്. നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഒ​രാ​ഴ്ച മു​ന്പും ഖ​ര മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​വും അ​തേ​സ്ഥ​ല​ത്ത് ചാ​ക്കു​ക​ണ​ക്കി​ന് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്നാ​ണ് മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​രു​തു​ന്ന​ത്. കോ​വി​ഡ് മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ചു​രം വ​ഴി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പോ​ക്ക് വ​ര​വ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ആ​രാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ചു​ര​ത്തി​ന് താ​ഴ്ഭാ​ഗ​ത്താ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നുണ്ട്. കാ​ട്ടു​ചോ​ല​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.