അ​ധ്യാ​പ​കക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം വേ​ണം: കെഎടി​എ​ഫ്
Friday, June 25, 2021 12:23 AM IST
മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക ക്ഷാ​മ​ത്തി​നു അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെഎ​ടി​എ​ഫ്) മ​ങ്ക​ട ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഠ​നം ഓ​ണ്‍​ലൈ​നി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തെ റി​ട്ട​യ​ർ​മെ​ന്‍റ് ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ഒ​ഴി​വു​ക​ൾ ഉ​പ​ജി​ല്ല​യി​ലു​ണ്ട്.
ഓ​ണ്‍​ലൈ​ൻ പ​ഠ​നം നി​സാ​ര​വ​ത്കരി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ നി​ല​വാ​ര​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കും.
ദി​വ​സ വേ​ത​ന​ത്തി​ലെ​ങ്കി​ലും അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യാ​സ​ർ സ്വ​ലാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​പ​ജി​ല്ല​ത​ല മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​മ്മ​ർ രാ​മ​പു​രം, സെ​ക്ര​ട്ട​റി സു​ബൈ​ർ മു​ഹ്സി​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഷീ​ദ് മൂ​ർ​ക്ക​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.