വ​നി​താ തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, June 25, 2021 12:23 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ വ​നി​താ തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് മ​യ്യം​താ​നി ഡി​വി​ഷ​നി​ൽ തു​ട​ക്ക​മാ​യി. ജ​ൻശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​നു​മാ​യി ചേ​ർ​ന്നാ​ണ് സം​രം​ഭം ന​ട​ത്തു​ന്ന​ത്.
പ​രി​ശീ​ല​നം ല​ഭി​ച്ച ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ത​യ്യ​ൽ യൂ​ണി​റ്റാ​ണ് മ​യ്യ​ന്താ​നി അ​ങ്ക​ണ​വാ​ടി​ക്ക് മു​ക​ളി​ലു​ള്ള കേ​ന്ദ്ര​ത്തി​ൽ തു​ട​ങ്ങി​യ​ത്. 13 വ​നി​ത​ക​ളാ​ണ് സം​രം​ഭ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വേണ്ടി ​പി.​പി.​ഇ. കി​റ്റു​ക​ൾ ഇ​വ​ർ സ്വ​ന്ത​മാ​യി നിർമിച്ചുന​ൽ​കും. തു​ട​ർ​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ൾ യൂ​ണി​ഫോ​മു​ക​ൾ തു​ട​ങ്ങി​യ​വ​യും നി​ർ​മി​ച്ച് ന​ൽ​കും. സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എം. ബ​ഷീ​ർ, കെ. ​റ​ഹീം, പ​രി​ശീ​ല​ക സാ​ജി​ത, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.