ജി​ല്ല​യി​ല്‍ 1,287 പേ​ര്‍​ക്കുകൂടി കോ​വി​ഡ്: 904 പേ​ര്‍​ക്ക് രോഗമുക്തി
Friday, June 25, 2021 12:23 AM IST
മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രാ​ള്‍​ക്കു​ള്‍​പ്പ​ടെ 1,287 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 13.40 ശ​ത​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 1,245 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും 11 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ്. കൂ​ടാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 25 പേ​ര്‍​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1093 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​ത്.
904 പേ​ര്‍ കൂ​ടി കോ​വി​ഡ് മു​ക്ത​രാ​യ​തോ​ടെ ജി​ല്ല​യി​ല്‍ 3,16,377 പേ​രാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 32,825 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 10,843 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട​ണം.
ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​ക​രു​തെ​ന്നും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.