വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ‘വി​ദ്യാ​ത​രം​ഗി​ണി’യു​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ്
Thursday, June 24, 2021 1:16 AM IST
എ​ട​ക്ക​ര:​ കോ​വി​ഡ് മ​ഹാ​മ​രി​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി സ​ക​ര​ണ വ​കു​പ്പ്. ‘വി​ദ്യാ​ത​രം​ഗി​ണി’ എ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യോ, ബാ​ങ്കു​ക​ൾ വ​ഴി​യോ മെ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​തി​നു പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി വ​ഴി ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പ​തി​നാ​യി​രം രൂ​പ വ​രെ പ​ലി​ശ ര​ഹി​ത വാ​യ്പ ല​ഭി​ക്കും. അ​ത​ത് സ​ക​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ വ​രു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​നു വാ​യ്പ ല​ഭി​ക്കും. ജൂ​ണ്‍ 25 മു​ത​ൽ ജൂ​ലൈ 31 വ​രെ​യാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ക. ഇ​രു​പ​ത്തി​നാ​ലു മാ​സ​ത്തെ തു​ക ഗ​ഡു​ക്ക​ളാ​യി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്ത​ണം. പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ കാ​ല​യ​ള​വി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​യോ, ര​ക്ഷ​ക​ർ​ത്താ​വോ, അ​ധ്യാ​പ​ക​നോ വാ​ങ്ങി​യ മെ​ബൈ​ൽ ഫോ​ണി​ന്‍റെ ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് വാ​യ്പ അ​നു​വ​ദി​ച്ച സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം. വാ​യ്പാ കാ​ല​വ​ധി​ക്ക് ശേ​ഷം ബാ​ക്കി നി​ൽ​ക്കു​ന്ന തു​ക​യ്ക്ക് എ​ട്ടു ശ​ത​മാ​നം പ​ലി​ശ ഈ​ടാ​ക്കു​ന്ന​തു​മാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഒ​രു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് അ​നു​വ​ദി​ക്കു​ക.
ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ ബു​ധ​നാ​ഴ്ച​യാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.