വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, June 24, 2021 1:16 AM IST
മ​ല​പ്പു​റം: തി​രൂ​ർ-​മ​ല​പ്പു​റം റോ​ഡി​ൽ വൈ​ല​ത്തൂ​ർ മു​ത​ൽ പൊ​ൻ​മു​ണ്ടം വ​രെ ഇ​ന്നു മു​ത​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ജൂ​ലൈ 30 വ​രെ നി​രോ​ധി​ച്ചു. വൈ​ല​ത്തൂ​രി​ൽ നി​ന്ന് കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈ​പ്പാ​സ് റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

പൈപ്പ് പൊട്ടി ഒ​രാ​ഴ്ച​യാ​യി
കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു


നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎ​ൻ​ജി റോ​ഡി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. നി​ല​ന്പൂ​ർ വ​നം ഓ​ഫീ​സി​ന്‍റെ മു​ന്പി​ലാ​യാ​ണ് റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.
രാ​വും പ​ക​ലും ഭേ​ദ​മി​ല്ലാ​തെ​യാ​ണ് വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും അ​ടി​യ​ന്തി​ര​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.