വൃദ്ധയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: രേ​ഖാ ചി​ത്രം പു​റ​ത്തു​വി​ട്ടു
Thursday, June 24, 2021 1:16 AM IST
എ​ട​പ്പാ​ൾ: ത​വ​നൂ​ർ ക​ട​ക​ശേ​രി​യി​ൽ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന ത​ട്ടോ​ട്ടി​ൽ ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ(70)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​ന്‍റെ രേ​ഖാ ചി​ത്രം അ​ന്വേ​ഷ​ണ സം​ഘം പു​റ​ത്തു വി​ട്ടു.
സം​ഭ​വ ദി​വ​സം ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ​യു​ടെ വീ​ടി​നു മു​ന്നി​ൽ പ​ൾ​സ​ർ ബൈ​ക്കി​ൽ ക​ണ്ട​യാ​ളു​ടെ രേ​ഖാ ചി​ത്ര​മാ​ണ് ബു​ധ​നാ​ഴ്ച പു​റ​ത്തു വി​ട്ട​ത്. പു​തി​യ പ​ൾ​സ​ർ ബൈ​ക്കാ​യി​രു​ന്നൂ​വെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​ക്ക് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് ഇ​യ്യാ​ത്തു​ട്ടി ഉ​മ്മ​യെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.