വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം നാ​ലു പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു
Thursday, June 24, 2021 1:14 AM IST
എ​ട​പ്പാ​ൾ: പ​ന്താ​വൂ​ർ മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ​യു​ടെ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം നാ​ലു പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണ​ക്ക​ട​വ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ഹ​ർ​ഷ​യെ (10) ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.
തു​ട​ർ​ന്ന് മ​ണ​ക്ക​ട​വ​ത്ത് വാ​സു​വി​ന്‍റെ മ​ക്ക​ളാ​യ സ​ജീ​ഷ് (36) വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് വി​ശ്ര​മി​ക്കു​ന്പോ​ൾ നാ​യ ആ​ക്ര​മി​ച്ചു. സു​ജീ​ഷി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​നാ​യ സു​ധീ​ഷി (34)നെ​യും നാ​യ ആ​ക്ര​മി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി പൂ​ക്കൈ​ത കു​ള​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ക​രി​വാ​ന്‍റെ വ​ള​പ്പി​ൽ സു​ബൈ​റി (48)നെ​യും നാ​യ ആ​ക്ര​മി​ച്ചു. സു​ബൈ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.