ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ മ​ഴ​ക്കോ​ട്ടു​ക​ൾ ന​ൽ​കി ന​ഗ​ര​സ​ഭ
Thursday, June 24, 2021 1:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ജി​ല്ലാ ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ഴ​ക്കോ​ട്ടു​ക​ൾ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തി​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം റീ​ഫ്ള​ക്റ്റീ​വ് മ​ഴ​ക്കോ​ട്ടാ​ണ് ന​ൽ​കി​യ​ത്.
ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ട്രോ​മാ കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ജ​ബ്ബാ​ർ ജൂ​ബി​ലി​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ദ് കു​ട്ടി​പ്പാ​റ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ​ലി പു​ത്ത​ന​ങ്ങാ​ടി, ട്ര​ഷ​റ​ർ സു​ധീ​ഷ് ഒ​ലി​ങ്ക​ര, ഫ​വാ​സ്, മൊ​യ്തു, ജ​ബ്ബാ​ർ ഒ​ട​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ൽ​വ​യ​ൽ നി​ക​ത്തി പ​ണി​ത
കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ണം

മ​ല​പ്പു​റം: 2008ലെ ​നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച് നെ​ൽ​വ​യ​ൽ നി​ക​ത്തി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് മ​ല​ബാ​ർ നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ പോ​ത്തു​ക​ല്ല് വി​ല്ലേ​ജി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ര​ണ്ട​ര ഏ​ക്ക​ർ നി​ക​ത്തി ഡാ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട നി​ലം ക​ര​ഭൂ​മി​യാ​ക്കി കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് ഒ​ഴി​വാ​ക്കാ​ൻ കു​റ​ച്ചു​ഭാ​ഗം പോ​ത്തു​ക​ല്ല് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നും വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്.
മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ഈ ​കൃ​ഷി ഭൂ​മി അ​ഞ്ച് അ​ടി​യി​ല​ധി​കം മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡും കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മി​ച്ച​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. ക​ണ്‍​വീ​ന​ർ കെ.​ശം​സു​ദീ​ൻ, ചെ​യ​ർ​മാ​ൻ ടി. ​അ​ബ്ദു​റ​ഹ്മാ​ൻ, കു​ഞ്ഞി​ക്കോ​യ, ബാ​വ​ൻ​കു​ട്ടി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.