മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡേ​ത​ര ഒ​പി​ക​ൾ ഉ​ട​ൻ
Thursday, June 24, 2021 1:14 AM IST
മ​ഞ്ചേ​രി : കോ​വി​ഡ്19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡേ​ത​ര ഒ​പി​ക​ൾ ഈ ​മാ​സം 25ന​കം പു​ന​രാ​രം​ഭി​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ർ​ജ്. ഇ​തു​സം​ബ​ന്ധി​ച്ചു യു.​എ ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​വേ​ദ​ക സം​ഘ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി മ​ഞ്ചേ​രി​യി​ൽ ത​ന്നെ നി​ല​നി​ർ​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കെഎ​സ്ആ​ർ​ടി​സി എ​സ്എം ഓ​ഫീ​സ് മ​ഞ്ചേ​രി​യി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സ്വ​ന്ത​മാ​യി സ്ഥ​ലം കി​ട്ടു​ന്ന മു​റ​ക്ക് ഡി​പ്പോ ആ​രം​ഭി​ക്കു​മെ​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​വേ​ദ​ക സം​ഘ​ത്തോ​ടു പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രെ​യും ക​ണ്ടു നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം സു​ബൈ​ദ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ, മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം നാ​സ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ണ്ണി​യ​ൻ അ​ബു​ബ​ക്ക​ർ, വി.​പി ഫി​റോ​സ് എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​രെ ക​ണ്ട​ത്.