മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ടി​വി ന​ൽ​കി
Wednesday, June 23, 2021 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടി​സം ബാ​ധി​ച്ചു വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്. രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​യു​ന്ന കു​ട്ടി​ക്ക് പു​റം​ലോ​ക​ത്തെ കു​റി​ച്ച​റി​യാ​ൻ ടിവി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​റ​വേ​റ്റി കൊ​ടു​ത്ത​ത്. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ കു​ട്ടി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ പി.ഷ​ഹ​ർ​ബാ​നു​വി​നെ വി​വ​രം അ​റി​യി​ച്ച​ത്.
ഷ​ഹ​ർ​ബാ​നു ചി​ര​ട്ട​മ​ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്നു ഷ​ഹ​ർ​ബാ​നു​വും കൂ​ട്ടു​കാ​രും ടിവിയു​മാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കൈ​മാ​റി. പി. ​ഷ​ഹ​ർ​ബാ​ൻ, കെ.​എ​സ്.അ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ന്ദു​ക​ണ്ണ​ൻ, പ​രി​യാ​പു​രം ഡി​വി​ഷ​ൻ മെം​ബ​ർ വി​ൻ​സി, മു​കേ​ഷ്, അ​നി​ൽ ചി​ര​ട്ട​മ​ല എ​ന്നി​വ​രാ​ണ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​ക്ക് വേ​ണ്ടി ടിവി സ​മ്മാ​നി​ച്ച​ത്.