ലോ​ക്ഡൗ​ണ്‍ ധ​ന​സ​ഹാ​യം
Wednesday, June 23, 2021 12:21 AM IST
മ​ല​പ്പു​റം:​ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ലു​ള്ള​തും ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന ചെ​റു​കി​ട/​വ​ൻ​കി​ട ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ, മ​റ്റ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, തോ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു.
തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട്, ആ​ധാ​ർ ന​ന്പ​ർ എ​ന്നി​വ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ www.labourwelfarefund.in ൽ ​അപ്് ലോ​ഡ് ചെ​യ്യ​ണം. കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ൾ, സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല​യി​ൽ മാ​സ​വേ​ത​നം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ, മ​റ്റ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -0491 2505135

വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മ​ല​പ്പു​റം: ഫ​ാറൂ​ഖ് കോ​ള​ജ് വാ​ഴ​ക്കാ​ട് റോ​ഡി​ൽ ജൂ​ണ്‍ 26 മു​ത​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
അ​രീ​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​ശേ​രി​ക്ക​ട​വ് ചെ​റു​വാ​ടി​ കൂ​ളി​മാ​ട് മാ​വൂ​ർ വ​ഴി​യും ഫ​ാറൂ​ഖ് കോ​ള​ജ് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ക്കോ​ട് പു​തി​യേ​ട​ത്തു പ​റ​ന്പ വ​ഴി​യും തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.