നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Wednesday, June 23, 2021 12:19 AM IST
നി​ല​ന്പൂ​ർ: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്എ​സ്പി​എ) ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 15000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഗ്ലൗ​സ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഗം​ബൂ​ട്ട് എ​ന്നി​വ ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ക്ക, ആ​ശു​പ​ത്രി സൂപ്രണ്ട് ഡോ.​എ​ൻ.​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് കെഎസ്എ​സ്പി​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​എ.​ല​ത്തീ​ഫ്, എ.​ഗോ​പി​നാ​ഥ്, എ​സ്.​സു​ഗ​ത​ൻ എ​ന്നി​വ​ർ കൈ​മാ​റ്റം ചെ​യ്തു.
പി.​പി.​തോ​മ​സ്,എ​ൻ.​പി.​രാ​മ​കൃ​ഷ്ണ​ൻ, എം.​സി.​മാ​ത്തു​ക്കു​ട്ടി, ടി.​പി.​ഷൗ​ക്ക​ത്ത​ലി, ടി.​പി. രാ​മ​ച​ന്ദ്ര​ൻ, പി.​അ​ബൂ​ബ​ക്ക​ർ, കെ.​വി.​ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.