കാ​ട്ടാ​ന​ശ​ല്യം: പൊ​റു​തി​മു​ട്ടി കോ​ടാ​ലി​പ്പൊ​യി​ൽ നി​വാ​സി​ക​ൾ
Wednesday, June 23, 2021 12:19 AM IST
എ​ട​ക്ക​ര: നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന​ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി​പ്പൊ​യി​ൽ നി​വാ​സി​ക​ൾ. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ പ​ഠി​പ്പു​ര കു​ഞ്ഞാ​പ്പു ആ​ന​യു​ടെ മു​ന്നി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൊ​റ​ളി​ക്കാ​ട​ൻ മാ​നു, പ​ഠി​പ്പു​ര അ​ഹ​മ്മ​ദ്, ആ​ന​പ്പ​ട്ട​ത്ത് അ​യ​മു എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ് എ​ന്നീ കൃ​ഷി​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​​ങ്ങ​ളി​ൽ കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഭീ​തി​പ​ര​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്നും കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ടം ത​ക​ർ​ക്കു​ന്ന​ത് പ​തി​വാ​ണ്.
എ​ന്നാ​ൽ അ​ടു​ത്തി​ടെ​യാ​യി ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി എ​ത്തി​യ കാ​ട്ടാ​ന കോ​ടാ​ലി​പ്പൊ​യി​ലി​ലെ നി​ര​വ​ധി​യാ​ളു​ക​ളു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ചി​ല​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലു​ള്ള തെ​ങ്ങു​ക​ളും ക​മു​കു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
നി​ത്യേ​ന​യു​ള്ള കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.