കൊ​യ്ത്തകു​ണ്ട് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണം
Wednesday, June 23, 2021 12:19 AM IST
ക​രു​വാ​ര​കു​ണ്ട്: പു​തി​യ അ​ധ്യ​ായ​ന വ​ർ​ഷ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ഠ​ന​മാ​രം​ഭി​ച്ച​പ്പോ​ഴും സു​ഗ​മ​മാ​യി അ​ധ്യാ​യ​നം ന​ട​ത്താ​നാ​വാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ത്തി കൊ​യ്ത്ത​കു​ണ്ട് സ്കൂ​ൾ. ഒ​രേ​യൊ​രു അ​ധ്യാ​പ​ക​നും 308 കു​ട്ടി​ക​ളു​മാ​ണ് വി​ദ്യാ​ല​യ​ത്തി​ലു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ല്ലാം അ​ധ്യാ​യ​നം ആ​രം​ഭി​ച്ച​പ്പോ​ഴും കൊ​യ്ത്ത​ക്കു​ണ്ട് സ്കൂ​ളി​ൽ മാ​ത്രം ഓ​ണ്‍​ലൈ​ൻ പ​ഠ​ന രീ​തി​പോ​ലും ശ​രി​യാ​യ വി​ധം ന​ട​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
വി​ദ്യാ​ല​യ​ത്തി​ൽ ആ​കെ​യു​ള്ള​ത് ഒ​രു അ​റ​ബി അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ്. വി​ദ്യാ​ല​യ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 222 കു​ട്ടി​ക​ളും പ്രീപ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ 86 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​യ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വി​ദ്യാ​ല​യ​ത്തി​ലെ മ​റ്റു കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല അ​റ​ബി അ​ധ്യാ​പ​ക​നാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡി​ജി​റ്റ​ൽ ക്ലാ​സ് തു​ട​ങ്ങി​യ​തോ​ടെ 308 കു​ട്ടി​ക​ൾ​ക്ക് എ​ങ്ങ​നെ അ​റി​വ് പ​ക​രാ​മെ​ന്ന ചി​ന്ത​യി​ലാ​ണ് നൗ​ഫ​ൽ എ​ന്ന അ​ധ്യാ​പ​ക​ൻ.