നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ധ​വ​ള​പ​ത്ര​മി​റ​ക്കു​ന്നു
Wednesday, June 23, 2021 12:19 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി 15 കോ​ടി​യു​ടെ ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ സാ​ന്പ​ത്തി​ക സ്ഥി​തി ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​ണ് ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും മു​ൻ​ന്പ് ടെ​ൻ​ഡ​ർ ന​ട​പ​ടി ന​ട​ത്തി വ​ലി​യ ബാ​ധ്യ​ത​യാ​ണ് മു​ൻ ഭ​ര​ണ സ​മി​തി വ​രു​ത്തി​വെ​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ഹി​തം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ടെ​ൻ​ഡ​ർ ചെ​യ്യേ​ണ്ട ഏ​ഴ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളൂ​ടെ കേ​ന്ദ്ര വി​ഹി​തം ന​ഗ​ര​സ​ഭ ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മുണ്ടാ​യി. ഭ​വ​ന പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ഗ​ര​സ​ഭ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള ആ​ധാ​ര​ങ്ങ​ൾ എ​ട്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​യ​താ​ണെ​ങ്കി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​മെ​ന്നും അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ എ​ടി​എ​സ്പി പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച 5.66 കോ​ടി രൂ​പ​യി​ൽ 1.12 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ന്ന​ത്തെ ഭ​ര​ണ​സ​മി​യു​ടെ ക​ഴി​വു​കേ​ടു​കൊണ്ട് 4.54 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യും വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.​ബ​ഷീ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കും. എ​ഡി​എ​സ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് അ​ഞ്ചു വ​നി​താ അം​ഗ​ങ്ങ​ളെ നി​യ​മി​ക്കു​ന്ന​തി​ൽ ഒ​രം​ഗം യു​ഡി​എ​ഫ്് പ്ര​തി​നി​ധി​യാ​ക​ണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ചെ​യ​ർ​മാ​ൻ ത​ള്ളി​യ​തി​ൽ പ്ര​തി​പ​ക്ഷം വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സൈ​ജി​മോ​ൾ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.