കെഎ​സ്ടി​എ ഫോ​ണു​ക​ൾ ന​ൽ​കി
Wednesday, June 23, 2021 12:19 AM IST
തൂ​ത: തൂ​ത ദാ​റു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​
ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കെഎസ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി. കെഎ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ആ​ർ.​കെ.ബി​നു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ ക​ഐ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ഒ​രു വി​ദ്യാ​ല​യം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് തൂ​ത സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ 13 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൊ​ബൈ​ൽഫോ​ണു​ക​ൾ ന​ൽ​കി​യ​ത്. കെ.​എം.സൈ​ത​ല​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ യൂ​സ​ഫ് മ​ഠ​ത്തി​ൽ​പ​റ​ന്പ്, കെഎസ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​അ​ജി​ത്കു​മാ​ർ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം വീ​രാ​പ്പു,സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധീ​ർ​ബാ​ബു, സ​ബ് ജി​ല്ലാ ട്ര​ഷ​റ​ർ യു.ര​വീ​ന്ദ്ര​ൻ, സ​ബ് ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​എം മു​സ്ത​ഫ, വി.​ര​ജീ​ഷ്, സ​ര​ള, ജ്യോ​തി, പാ​ർ​വ​തി, ജ​യ​ശ്രീ, ഷ​ഹ​്ന, ഫ​രീ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ജ്യോ​തി ന​ന്ദി​യും പ​റ​ഞ്ഞു.