ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്നു
Wednesday, June 23, 2021 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്നു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ൽ ആ​ണ് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​നാ​യി കെ​ൽ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ തു​ട​ർ​വി​ക​സ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​ദ​ഗ്ധ സം​ഘം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.റ​ഫീ​ഖ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. അ​ഷ്റ​ഫ്, എ​ച്ച്എം​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. പ​ഴ​യ ചി​ല കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​ക്കി​യ ചി​ല​ത് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​മു​ള്ള മാ​സ്റ്റ​ർ പ്ലാ​നി​നാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. പൊ​ളി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചു​വ​രു​ന്ന സേ​വ​ന​ങ്ങ​ളും മു​ട​ങ്ങാ​ത്ത വി​ധ​മാ​ക്കും. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​ണ രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ക.

ഒപി, അ​ത്യാ​ഹി​ത വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ക്കാ​യി പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ 11.89 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ 1.26 കോ​ടി രൂ​പ ഒ​പി​യി​ൽ ഏ​കീ​കൃ​ത ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വൃ​ത്തി​ക​ൾ ക​രാ​റെ​ടു​ക്കു​ന്ന​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ നി​ർ​മാ​ണ സം​ഘ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഉ​ട​ൻ യോ​ഗം ചേ​രും.

ര​ണ്ടു​മാ​സ​ത്തി​ന​കം മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​നാ​കു​മെ​ന്ന്
കെ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കെ.​സി. സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. സം​ഘം ആ​ശു​പ​ത്രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​മ്മ​ർ അ​റ​ക്ക​ൽ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ഇ. ​രാ​ജേ​ഷ്, കു​റ്റീ​രി മാ​നു​പ്പ, എ.​കെ. നാ​സ​ർ, ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.ആ​ര​തി ര​ഞ്ജി​ത്ത്, കെ​ൽ ആ​ർ​ക്കി​ടെ​ക്ടു​ക​ളാ​യ ടി.​കെ. പ്ര​ജി​ത, നീ​തു ദീ​പ്, ബി​ജ​യ് ഹ​രി​ദാ​സ്, അ​ഞ്ജ​യ് അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.