ഇ​ന്ധ​നവി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ല
Tuesday, June 22, 2021 12:32 AM IST
നി​ല​ന്പൂ​ർ: ദി​നം​പ്ര​തി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ ന​ട്ടം തി​രി​യു​ന്പോ​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​ത്ത​തി​നെ​തി​രെ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ല. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ൾ​ക്കൂ​ട്ടം സൃ​ഷ്ടി​ക്കാ​തെ സ്വ​ന്തം വീ​ടു​ക​ളി​ൽ ഇ​രു​ന്നു കൊ​ണ്ട് ഓ​ണ്‍​ലൈ​നാ​യി പ്ര​തി​ഷേ​ധി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് പെ​‘ട്രോ​ൾ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലൂ​ടെ കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ല ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​
ഒൗ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ട്രോ​ളു​ക​ളും ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളും കാ​ർ​ട്ടൂ​ണു​ക​ളും പോ​സ്റ്റ് ചെ​യ്തു കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം ഉ​ള്ള ആ​ർ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം എ​ന്ന​താ​ണ് പെ‘ട്രോ​ളി’​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ്- k.c.y.m_nilambur_meghala.

സ​ഹാ​യ​ധ​നം കൈ​മാ​റി

എ​ട​ക്ക​ര: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ​സി ബ്രീ​ത്ത് ച​ല​ഞ്ചി​ലേ​ക്ക് മ​രു​ത ഗ​വ.​ഹൈ​സ്കൂ​ളി​ലെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ വി​ഹി​തം കൈ​മാ​റി. ത​ങ്ങ​ളു​ടെ വി​ഹി​ത​മാ​യ 50,000 രൂ​പ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​വി.​സു​ജാ​ത ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷെ​റോ​ണ റോ​യി​ക്ക് കൈ​മാ​റി.