അ​മൃ​തം യോ​ഗ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, June 22, 2021 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​കൃ​തി​യി​ലെ പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും വൃ​ക്ഷ​ങ്ങ​ളെ​യും കാ​ല​ങ്ങ​ളാ​യി നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്ത​ശേ​ഷം അ​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ദീ​ർ​ഘാ​യു​സി​ന്‍റെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും മൂ​ല​കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​നു​ഷ്യ​നന്മക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​കൃ​തി​യു​ടെ പ്ര​തി​ബിം​ബ​മാ​ണ ് ​‘യോ​ഗ’ എ​ന്ന് അ​മൃ​തം​പൊ​യ്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ ഡോ.​പി.​കൃ​ഷ്ണ​ദാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​അ​ധ്യാ​പ​ക​നാ​യ പി.​എം.​സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ഡോ.​പി.​കൃ​ഷ്ണ​ദാ​സ്, ഡോ.​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, യോ​ഗ​പ​രി​ശീ​ല​ക​ൻ മു​ഹ​മ്മ​ദ് യൂ​നു​സ് കി​ഴ​ക്കേ​തി​ൽ, പി.​ടി.​സ​മീ​ർ, നീ​ന്ത​ൽ പ​രി​ശീ​ല​ക കെ.​ന​ളി​നി ദേ​വി, ശ്രീ​ജ തൂ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മൃ​തം യോ​ഗ​കേ​ന്ദ്ര​പ്ര​വ​ർ​ത്ത​ക​രാ​യ ശ​ബ്ന കെ.​സ്വാ​ഗ​ത​വും കെ.​വേ​ലാ​യു​ധ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യോ​ഗ​ദി​നം വി​ന്ന​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് മാ​ർ​ഷ്യ​ൽ അ​ക്കാ​ഡ​മി​യും പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി​സ്നേ​ഹ​തീ​ര​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു.
ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​വി​ന്ന​ർ ഷ​രീ​ഫ് എ​ന്നി​വ​ർ ഒ​ന്ന​ര​മ​ണി​ക്കൂ​ർ യോ​ഗ​പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹം അ​ന്തേ​വാ​സി​ക​ളാ​യ നൂ​റോ​ളം പേ​രും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ട്ട​ന​വ​ധി​യാ​ളു​ക​ളും പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​കെ.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം​എ​ൽ​എ കെ.​ശ​ശി​കു​മാ​ർ, ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.​ര​മേ​ശ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഹു​സൈ​ന നാ​സ​ർ, കെ.​ആ​ർ.​ര​വി, ഡോ.​കൊ​ച്ചു​എ​സ്.​മ​ണി, ഡോ.​ഷാ​ജി ഗ​ഫൂ​ർ, ഡോ.​കൃ​ഷ്ണ​ദാ​സ്, അ​സി.​ത​ഹ​സി​ൽ​ദാ​ർ സു​രേ​ന്ദ്ര​ൻ, കെ.​പി.​രാ​മ​ച​ന്ദ്ര​ൻ, ഷ​ക്കീ​ർ ആ​ലി​ക്ക​ൽ, കു​ഞ്ഞാ​ല​ൻ പു​ൽ​പ്പാ​ട​ൻ, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ദ്ദി​ഖ് കേ​ര​ള, സ​ക്കീ​ർ ഹു​സൈ​ൻ മു​ണ്ടു​മ്മ​ൽ, ഷം​സു​ദ്ദീ​ൻ പാ​ണ്ടി​ക്കാ​ട്, ഉ​ല്ലാ​സ് വ​ർ​ഗീ​സ്, വാ​സ​ന്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ന്ന​ർ​അ​ക്കാ​ഡ​മി എ​ല്ലാ ദി​വ​സ​വും ന​ട​ത്തി​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ ഫി​സി​ക്ക​ൽ എ​ക്സ​ർ​സൈ​സ് പ്രോ​ഗ്രാ​മി​ന്‍റെ ലി​ങ്ക് ഞാ​യ​റാ​ഴ്ച​ക​ളി​ൽ എ​ന്ന പോ​ലെ യോ​ഗ​ദി​വ​സം പ്ര​മാ​ണി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു.