വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി 81 സ്മാ​ർ​ട്ട്ഫോ​ണ്‍ ന​ൽ​കി നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ
Tuesday, June 22, 2021 12:32 AM IST
അ​ങ്ങാ​ടി​പ്പു​റം: സ്നേ​ഹ​പാ​ഠ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തു​റ​ന്ന് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ്, ഫാ​ത്തി​മ യു​പി സ്കൂ​ളു​ക​ൾ. സ്നേ​ഹ​ച്ച​ങ്ങ​ല​യി​ൽ ക​രം​കോ​ർ​ത്ത സു​മ​ന​സു​ക​ൾ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു ന​ൽ​കി. നാ​ടി​ന്‍റെ ക​രു​ത​ലാ​യ് ഒ​ഴു​കി​യെ​ത്തി​യ​ത് 605672 രൂ​പ. അ​ധ്യാ​പ​ക​രും വി​ര​മി​ച്ച അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ​ ഇ​ട​വ​കാം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ നാ​ട്ടു​കാ​രും കൂ​ട്ടു​ചേ​ർ​ന്ന​പ്പോ​ൾ ഓ​ണ്‍​ലൈ​ൻ​പ​ഠ​ന​ത്തി​നു പ്ര​യാ​സ​മ​നു​ഭ​വി​ച്ച 81 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച സ്മാ​ർ​ട്ട്ഫോ​ണ്‍ സ്വ​ന്ത​മാ​യി.
ഇ​തു​വ​ഴി 81 കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു വ​ഴി​തു​റ​ന്നു. ക്ലാ​സ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹാ​രം കാ​ണാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. 265922 രൂ​പ ന​ൽ​കി അ​ധ്യാ​പ​ക​ർ സ്മാ​ർ​ട്ട്ഫോ​ണ്‍ ചാ​ല​ഞ്ചി​നു തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ സുമന​സു​ക​ളും ഒ​പ്പം ചേ​ർ​ന്നു.
വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ,പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ജോ​ജി വ​ർ​ഗീ​സ്, ഷീ​ല ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ബു കാ​ലാ​യി​ൽ, സേ​വ്യ​ർ എം.​ജോ​സ​ഫ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി.​സ​ന ഷി​റി​ൻ, റോ​ഹ​ൻ ജോ ​കാ​ട്ട​ടി, സ​ന ട്രീ​സ സ​ന്തോ​ഷ്, ക്രി​സ്പി സു​നി​ൽ, ജെ​റോം ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.