രാ​ത്രി​യി​ൽ വ​യോ​ധി​ക​യു​ടെ അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു
Tuesday, June 22, 2021 12:32 AM IST
എ​ട​പ്പാ​ൾ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ച്ച ന​ട​ത്തി. എ​ട​പ്പാ​ൾ ന​ടു​വ​ട്ടം​കൊ​ട​ക്കാ​ട്ട് കു​ന്ന് പു​ല്ലൂ​ര​വ​ള​പ്പി​ൽ കെ​ൻ​സു​മ്മ​യു​ടെ (70) ദേ​ഹ​ത്തു നി​ന്നാ​ണ് ആ​ഭ​ര​ണം ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച നേ​രം പു​ല​ർ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച പു​റ​ത്ത​റി​യു​ന്ന​ത്. മ​രു​മ​ക്ക​ളും, കു​ട്ടി​ക​ളും വീ​ട്ടി​ൽ പോ​യ​തി​നാ​ൽ കെ​ൻ​സു​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
നേ​രം പു​ല​ർ​ന്ന​പ്പോ​ൾ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. കെ​ൻ​സു​മ്മ​യും ഭ​ർ​ത്താ​വും, മ​ക​നും അ​ടു​ത്തി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​തി​നു ശേ​ഷം ഉ​മ്മ വി​ഷാ​ദ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. രാ​ത്രി​യി​ൽ മൂ​ത്ര​മൊ​ഴി​ക്കാ​ൻ പു​റ​ത്തു പോ​യ​പ്പോ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​താ​ണെ​ന്നും, ഈ ​സ​മ​യ​ത്ത് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​താ​കാ​മെ​ന്നും നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​യ്യി​ൽ നി​ന്ന് ര​ണ്ടു വ​ള​ക​ളും ക​ഴു​ത്തി​ലെ മാ​ല​യു​മാ​ണ് ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്.