യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Tuesday, June 22, 2021 12:32 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രി​ശ് മേ​ഖ​ല ക​മ്മി​റ്റി പ്ര​തി​ഷേ​ധ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ക​രു​വാ​ര​കു​ണ്ടി​നെ ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. യു​വാ​ക്ക​ൾ ഉ​ൾ​പ്പ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​ട്ടും, ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​പ്പാ​ക്കു​ന്ന​തി​ലും, കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​ലും ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രി​ശ് മേ​ഖ​ല ക​മ്മി​റ്റി നി​ൽ​പ് സ​മ​രം ന​ട​ത്തി​യ​ത്. ക​ട​ക​ൾ അ​ട​പ്പി​ക്ക​ലും റോ​ഡു​ക​ൾ അ​ട​ക്ക​ലും മാ​ത്ര​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം മാ​റി​യെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ കൈ​പ്പു​ള്ളി, ഷം​നാ​സ് കോ​പ്പി​ലാ​ൻ, എം.​പി.​എ.​അ​ജ്മ​ൽ, സി.​കെ.​ധ​നൂ​പ്, സു​ൽ​ഫി കു​രി​ക്കാ​ട​ൻ, കെ.​എം.​നി​യാ​സ്, ഷാ​ൻ ക​ച്ചേ​രി, നി​സാ​ർ തെ​ക്ക​ൻ, എം.​മു​ബ​ഷി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.