സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണം: കി​ഫ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു
Tuesday, June 22, 2021 12:32 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ടി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക​ർ​ഷ​ക​നാ​യ വെ​ള​ളാ​രം​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ കി​ഫ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍റെ വി​യോ​ഗം മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെന്നും ഫോ​റ​സ്റ്റ് വാ​ഹ​നം വീ​ണ് വീ​ട് ത​ക​ർ​ന്ന​തി​നു ശേ​ഷം സെ​ബാ​സ്റ്റ്യ​ൻ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​പ​ക​ടം ന​ട​ന്ന​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും വ​നം​വ​കു​പ്പു ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​ത് അ​ദ്ദേ​ഹ​ത്തെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ​താ​യും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ ആ​ര്യാ​ട​ൻ ഖാ​ലി​ദ്, പ​ന്ത​ക്ക​ൽ ജോ​ർ​ജ്, ലു​ഖ്മാ​ൻ, പ​ട്ട​ണം അ​ബു ഹാ​ജി, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: മൊ​റ​യൂ​രി​ൽ ഓ​ട്ടോ​യി​ടി​ച്ച് മൊ​റ​യൂ​ർ സ്വ​ദേ​ശി കോ​ട്ട​മ്മ​ൽ വീ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ (52), ചു​ങ്കം പ​ട്ടി​ക്കാ​ടി​ൽ ബൈ​ക്കി​ടി​ച്ച് പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കൂ​റ്റ​ൻ പാ​റ വീ​ട്ടി​ൽ മൊ​യ്തീ​ൻ (70), പാ​റ​ൽ ഓ​ട്ടോ​യി​ടി​ച്ച് പാ​റ​ൽ സ്വ​ദേ​ശി കാ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (നാ​ല​ര) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.