പാ​ട​ത്തു​വെ​ച്ച തെ​ങ്ങു​ക​ൾ പ​റി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം
Tuesday, June 22, 2021 12:32 AM IST
നി​ല​ന്പൂ​ർ: നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട നി​യ​മം ലം​ഘി​ച്ച ക​ർ​ഷ​ക​രു​ടെ തെ​ങ്ങ് തൈ​ക​ൾ പ​റി​ച്ച് മാ​റ്റാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​ത്തൂ​രി​ലെ ക​ർ​ഷ​ക​രാ​യ രാ​മ​ച​ന്ദ്ര​ൻ, രാ​ഘ​വ​ൻ, സു​മം​ഗ​ല എ​ന്നി​വ​ർ​ക്കാ​ണ് കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശി​വ​ദാ​സ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്.
ഇ​വ​ർ തെ​ങ്ങ് ന​ട്ട​ത് നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട നി​യ​മം നി​ല​നി​ൽ​ക്കു​ന്ന പാ​ട​ത്താ​ണെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ചാ​ലി​യാ​ർ കൃ​ഷി ഓ​ഫീ​സ​ർ ഉ​മ്മ​ർ​കോ​യ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ങ്ങ് തൈ​ക​ൾ പ​റി​ച്ചു മാ​റ്റി നെ​ൽ​കൃ​ഷി​യി​ടം നി​ല​നി​ർ​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.