ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ സി​പി​ഐ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, June 22, 2021 12:32 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി. ഏ​നാ​ന്തി, പ​യ്യ​ന്പ​ള്ളി, മു​തീ​രി, ആ​ലി​ങ്ങ​ൽ, കു​റു​ന്തോ​ട്ടി​മ​ണ്ണ, പാ​ത്തി​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടി ഒ​ഴു​കു​ന്ന തോ​ട് വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ക​യ്യേ​റി​യ​തി​നാ​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ തോ​ടി​ന്‍റെ വീ​തി കു​റ​യു​ക​യും മ​ഴ​ക്കാ​ല​ത്ത് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ല സ്ഥ​ല​ത്തും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​തു​മാ​ണ്.
അ​തി​നാ​ൽ തോ​ട് ഒ​ഴു​കു​ന്ന ഭാ​ഗ​ത്ത് അ​ടി​യ​ന്തി​ര​മാ​യി സ​ർ​വേ ന​ട​ത്തി റ​വ​ന്യൂ സ്ഥ​ല​ങ്ങ​ൾ വീ​ണ്ടെടു​ത്ത് തോ​ടി​നെ യ​ഥാ​ർ​ത്ഥ വീ​തി​യി​ൽ തി​രി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്നും വ​രും കാ​ല​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്. സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​മു​ജീ​ബ് റ​ഹ്മാ​ൻ, ഇ.​കെ.​ഷൗ​ക്ക​ത്ത​ലി, എം.​ഷാ​ജ​ഹാ​ൻ പാ​ത്തി​പ്പാ​റ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്

മ​ഞ്ചേ​രി: മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മ​ഞ്ചേ​രി ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.