കൊ​ല​ക്കേ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ ഓ​ട്ടോഡ്രൈ​വ​റെ അ​ഭി​ന​ന്ദി​ച്ചു
Friday, June 18, 2021 11:20 PM IST
ഏ​ലം​കു​ളം: തെ​ക്കും​പു​റം ചെ​മ്മാ​ട്ടി​ൽ ദൃ​ശ്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി വി​നീ​ഷ് വി​നോ​ദി​നെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ലേ​ൽ​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ ജൗ​ഹ​റി​നും സു​ഹൃ​ത്ത് സു​ബി​നും അ​നു​മോ​ദ​ന​വു​മാ​യി ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ത​ന്‍റെ ഓ​ട്ടോ​യി​ൽ ക​യ​റി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ജൗ​ഹ​ർ സു​ഹൃ​ത്ത് സു​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​ച്ച് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​വ​രു​ടെ മ​നോ​ധൈ​ര്യ​ത്തെ​യും ആ​ത്മാ​ർ​ഥ​ത​യെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഡി​വൈ​എ​സ്പി കെ.​എം.ദേ​വ​സ്യ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​വ​ർ​ക്കും പൊ​ന്നാ​ട അ​ണി​യി​ച്ചു ബാ​ങ്കി​ന്‍റെ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു​ദേ​വ​ൻ, ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.