പ്രി​യ​നേ​താ​വി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Friday, June 18, 2021 11:18 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ന്ത​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സി​ന് നാ​ടി​ന്‍റെ പ്ര​ണാ​മം. ത​ങ്ങ​ളു​ടെ നേ​താ​വി​നെ ഒ​രു​നോ​ക്കു കാ​ണാ​ൻ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്താ​നും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും പ​ല​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ഭൗ​തി​ക​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം ക​ട​ന്നു​പോ​കു​ന്പോ​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ന്ന് ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ പെ​ട്ട​വ​ർ ആ​ദ​ര​മ​ർ​പ്പി​ച്ചു. പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ന്ന അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി, വി.​ശ​ശി​കു​മാ​ർ, ഉ​മ്മ​ർ അ​റ​ക്ക​ൽ, ടി.​കെ.​റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​ വ​ർ​ഗീ​സ് മൃ​ത​ദേ​ഹ​ത്തി​ൽ പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ്കു​ട്ടി കൂ​ത്ര​പ്പ​ള്ളി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം.​ഇ​ഗ്നേ​ഷ്യ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, കെ.​വി.​ജോ​ർ​ജ്, ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, ടി.​ഡി.​ജോ​യ്, ബി​നോ​യ് പാ​ട്ട​ത്തി​ൽ, സ​തീ​ഷ് വ​ർ​ഗീ​സ്, ജോ​ർ​ജ് തോ​മ​സ്, റോ​യ് ജോ​സ​ഫ്, കെ.​എ​സ്.​ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ത​ല​പ്ര, സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് മേ​ലാ​റ്റൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പാ​റ​ത്ത​റ, അ​പ്പ​ച്ച​ൻ ക​പ്യാ​ങ്ങ​ൽ, തോ​മാ​ച്ച​ൻ കൊ​ക്ക​പു​ഴ, ജെ​യിം​സ്, ജോ​സ് പ​ണ്ടാ​ര​പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.