എ​ട​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് ഫ​യ​ർ ആൻഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Friday, June 18, 2021 11:18 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര മേ​ഖ​ല​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജി​ല്ല​യി​ൽ പ്രാ​ക്ത​ന​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ധി​വ​സി​ക്കു​ന്ന എ​ട​ക്ക​ര മേ​ഖ​ല​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. വേ​ന​ലും, മ​ഴ​യും വ്യ​ത്യാ​സ​മി​ല്ലാ​തെ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. നീ​ല​ഗി​രി ജൈ​വ വൈ​വി​ധ്യ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തും സം​സ്ഥാ​ന അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തു​മാ​യ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ദു​ര​ന്ത​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി​ച്ചു​രം വ​ർ​ഷ​കാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മ​ല​യി​ടി​ച്ചി​ലും മ​ണ്ണ് നി​ര​ങ്ങി നീങ്ങു​ന്ന പ്ര​തി​ഭാ​സം നേ​രി​ടു​ന്ന പ്ര​ദേ​ശ​വു​മാ​ണ്. പ​രി​സ്ഥി​തി ലോ​ല പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നീ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​ണ്ടാ​വാ​റു​ണ്ട്.
വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, മൂ​ത്തേ​ടം എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം പ​തി​ന​ഞ്ചി​ലേ​റെ പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​വ​ന​ങ്ങ​ളി​ലാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.
വ​നം, പോ​ലി​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ൽ മാ​ത്ര​മാ​ണ് ഈ ​വി​ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ പു​റം​ലോ​ക​ത്തെ​ത്തു​ന്ന​ത്. വി​വി​ധ സേ​ന​ക​ൾ​ക്ക് യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ കോ​ള​നി​ക​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന​തും, വ​ന​ത്തി​ലും, പു​ഴ​യോ​ര​ങ്ങ​ളി​ലും ആ​ദി​വാ​സി യു​വ​തി​ക​ൾ കു​ട്ടി​ക​ൾ​ക്ക് ജന്മം ​ന​ൽ​കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്.
മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ കു​ന്പ​ള​പ്പാ​റ കോ​ള​നി​യി​ലെ ദേ​വ​നെ​ന്ന നാ​ൽ​പ​ത്തി​യെ​ട്ടു​കാ​ര​നെ വ്യാ​ഴാ​ഴ്ച അ​തി​സാ​സി​ക​മാ​യാ​ണ് വ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. വി​വി​ധ സേ​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം നി​ര​വ​ധി ആ​ദി​വാ​സി ജീ​വ​നു​ക​ളാ​ണ് നാ​ളി​തു​വ​രെ ര​ക്ഷി​ക്കാ​നാ​യ​ത്. വാ​ർ​ത്താ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം വി​വ​ര​ങ്ങ​ൾ പു​റം ലോ​ക​മ​റി​യാ​ൻ വൈ​കു​ന്ന​തും ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു.
2019ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ മു​ണ്ടേ​രി വി​ത്തു​കൃ​ഷി തോ​ട്ട​ത്തി​ൽ നി​ന്നും ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലേ​ക്ക് ചാ​ലി​യാ​ർ പു​ഴ​യ്ക്ക് കു​റു​കെ ഉ​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം ഒ​ലി​ച്ച് പോ​യ​തോ​ടെ​യാ​ണ് ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, കു​ന്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക്കാ​രു​ടെ ദു​രി​ത​പ​ർ​വം ആ​രം​ഭി​ച്ച​ത്. ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ ഒ​രു പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ഒ​രി​ക്ക​ലും ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ളെ ര​ക്ഷി​ക്കാ​ൻ അ​ഗ്നിര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​മെ​ങ്കി​ലും മേ​ഖ​ല​യി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്.