മ​ര​ണ​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ത്തി​ന് പ​ത്തു ല​ക്ഷം രൂ​പ ന​ൽ​കും
Friday, June 18, 2021 11:18 PM IST
മ​ല​പ്പു​റം: മ​ര​ണ​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ത്തി​നു പ​ത്തു ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​ിറ്റി രൂ​പം ന​ൽ​കി. ‘പ്ര​തീ​ക്ഷ’ എ​ന്ന പേ​രി​ലാ​ണ് കു​ടും​ബ സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന​ു ഏ​കോ​പ​ന സ​മി​തി ജി​ല്ലാ നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മാ​ര​ക​മാ​യ അ​സു​ഖം ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി മൂ​ന്നു ല​ക്ഷം രൂ​പ​യും ന​ൽ​കും. മ​ല​പ്പു​റം ജി​ല്ലാ ട്രേ​ഡേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ഹാ​യം ല​ഭി​ക്കു​ക. 1000 രൂ​പ ന​ൽ​കി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന വ്യാ​പാ​രി​ക​ൾ ചേ​ർ​ന്നു സ​മാ​ഹ​രി​ക്കു​ന്ന പ​ണ​മാ​ണ് സ​ഹാ​യം ന​ൽ​കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ക.
ഒ​രം​ഗം മ​ര​ണ​പ്പെ​ടു​ന്പോ​ൾ മ​റ്റു അം​ഗ​ങ്ങ​ളെ​ല്ലാം നൂ​റു രൂ​പ വീ​തം ന​ൽ​കും. ഈ ​തു​ക​യാ​ണ് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നു ന​ൽ​കു​ക.
പ​ദ്ധ​തി​യി​ൽ 15000 അം​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ നി​രാ​ലം​ബ​രാ​കു​ന്ന കു​ടും​ബം എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്പോ​ൾ ഈ ​തു​ക ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ അ​ഞ്ചു പേ​ർ ഇ​തി​ന​കം മ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു പ​ത്തു ല​ക്ഷം വീ​ത​മു​ള്ള സ​ഹാ​യ​ധ​നം 30ന് ​മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​ബി.രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കു​ഞ്ഞാ​വു​ഹാ​ജി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​ള​ന്പാ​ട​ൻ,ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ വി​നോ​ദ് പി.​മേ​നോ​ൻ, ക​ണ്‍​വീ​ന​ർ ഹ​ക്കീം ച​ങ്ക​ര​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.