മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം
Friday, June 18, 2021 1:17 AM IST
മ​ല​പ്പു​റം: കോ​ട്ട​ക്കു​ന്ന് അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ 2019 ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ രൂ​പ​പ്പെ​ട്ട വി​ള്ള​ൽ കൂ​ടു​ത​ൽ വി​ക​സി​ച്ച് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ട്. താ​മ​സ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.
മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി:
കു​ടും​ബ​ങ്ങ​ളെ
പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം: എം​എ​ൽ​എ
ക​രു​വാ​ര​കു​ണ്ട്: മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന തു​വൂ​ർ ആ​ല​ത്തൂ​ർ ഇ​ടി​ഞ്ഞാ​ടി​ക്കു​ന്നി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് ക​ത്ത് ന​ൽ​കി. മ​ഴ ക​ന​ക്കു​ന്ന മു​റ​യ്ക്ക് വീ​ടൊ​ഴി​യാ​ൻ 15 കു​ടും​ബ​ങ്ങ​ൾ​ക്കു തു​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ നോ​ട്ടീ​സ് ന​ൽ​കു​ക​യും പോ​കാ​ൻ ഇ​ട​മി​ല്ലെ​ന്നു കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തു വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ. ഇ​ടി​ഞ്ഞാ​ടി​ക്കു​ന്നി​ൽ 2018 സെ​പ്റ്റം​ബ​റി​ലാ​ണ് വ​ലി​യ തോ​തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.
200 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വി​ള്ള​ൽ വ​ലി​യ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ ജി​യോ​ള​ജി സം​ഘം അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന മു​റ​യ്ക്ക് വീ​ടൊ​ഴി​യാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.