ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം: ഐ​എം​എ ഇ​ന്നു പ്ര​തി​ഷേ​ധി​ക്കും
Friday, June 18, 2021 1:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലും പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്കു 12 വ​രെ​യാ​ണ് സ​മ​രം.
രോ​ഗീ​പ​രി​ച​ര​ണ​ത്തെ ബാ​ധി​ക്കാ​തെ​യാ​യി​രി​ക്കും പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തു​ക​യെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കൊ​ച്ചു​എ​സ്. മ​ണി, ഡോ. ​ജ​യ​കു​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി മേ​ഖ​ല​യെ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ​വും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്.
അ​ടു​ത്തി​ടെ മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണം ഇ​തി​നൊ​രു​ദാ​ഹ​ര​ണ​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ യോ​ഗ​വും ധ​ർ​ണ​യും ന​ട​ക്കും. ക​റു​ത്ത ബാ​ഡ്ജു​ക​ൾ ധ​രി​ച്ച് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ കെ​ജി​എം​ഒ​എ, കെ​ജി​എം​സി​ടി​എ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രും ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു മെ​മ്മോ​റാ​ണ്ടം എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.