സ്വ​കാ​ര്യബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കണം
Wednesday, June 16, 2021 11:50 PM IST
മ​ഞ്ചേ​രി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബ​സ് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ നട്ടെല്ലാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ൽ പോ​ലും സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം പൂ​ർ​വ​സ്ഥി​തി കൈ​വ​രി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളു​മാ​ണ് ജീ​വി​ച്ചു വ​രു​ന്ന​ത്. അ​വ​രു​ടെ തൊ​ഴി​ലും വ​രു​മാ​ന മാ​ർ​ഗ​വും നി​ശ്ച​ല​മാ​യ​തി​ലൂ​ടെ ആ ​കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്.സ്വ​കാ​ര്യ​ബ​സ് ഗ​താ​ഗ​ത മേ​ഖ​ല സം​ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ അ ​ടി​യ​ന്തി​ര ന​ട​പ​ടി സ​ർ​ക്കാ​ർ കൈ​കൊ​ള്ള​ണ​മെ​ന്ന് ബ​സ് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഫി​റോ​സ് ബാ​ബു, പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, കെ.​ജാ​ഫ​ർ, മാ​ടാ​ല മു​ഹ​മ്മ​ദ​ലി, ബാ​ബു, ശി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി ച്ചു.